ന്യൂഡൽഹി: ബിജെപി ദേശീയ സംഘടനാ തലത്തിൽ വൻ അഴിച്ചുപണി. 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും പുതിയ പാർട്ടി ഇൻ-ചാർജുമാരെയും സഹ ഇൻ-ചാർജുമാരെയും പ്രഖ്യാപിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അറിയിച്ചു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഢിന്റെയും സംഘടനാ ചുമതല നൽകി. പാർട്ടി വൈസ് പ്രസിഡന്റ് രാം മാധവിനാണ് തമിഴ്നാടിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതല. ദേശീയ മീഡിയ സെല്ലും സോഷ്യൽ മീഡിയ യൂണിറ്റും ഉൾപ്പെടുന്ന കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ഓവറോൾ കോർഡിനേറ്ററായി അനിൽ ബലൂനിയെ നിയമിച്ചു. മീഡിയ വിഭാഗം കൺവീനറായി ആശിഷ് അഗർവാളിനെയും നിയമിച്ചു.
മുതിർന്ന നേതാവ് വിനയ് സഹസ്രബുദ്ധെ ഇൻ-ചാർജാകും. ജാംയാംഗ് സെറിംഗ് നംഗ്യാൽ, ദർശനാ ജർദോഷ് എന്നിവർ കോ-ഇൻ-ചാർജുമാരാണ്. ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ഇൻ-ചാർജായി തുടരും.
വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡെയ്ക്കാണ് മഹാരാഷ്ട്രയുടെ ചുമതല. അമിത് മാളവ്യ, സദാനന്ദ് ഷെറ്റ് തനവാഡെ, കമൽജീത് സെഹ്രാവത് എന്നിവരാണ് സഹ ഇൻ-ചാർജുമാർ.